mohan-lal-keerikkadanjose

Image Credit: Facebook

നടന്‍ മോഹന്‍രാജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍. കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ  കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണെന്ന് മോഹന്‍രാജിന് ആരാഞ്ജലി നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു. കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രത്തിന്‍റെ ഓര്‍മയില്‍ വൈകാരിക കുറിപ്പും മോഹന്‍ലാല്‍ പങ്കുവച്ചു. തന്‍റെ സോഷ്യല്‍ മീഡീയ പേജിലൂടെയാണ് മോഹന്‍ലാല്‍ കുറിപ്പ് പങ്കുവച്ചത്. തിരുവനന്തപുരത്ത് കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു നടന്‍റെ അന്ത്യം. 

മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

'കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ   കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച  പ്രിയപ്പെട്ട   മോഹൻരാജ്  നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം,  ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന്  കണ്ണീരോടെ വിട' എന്നാണ് മോഹല്‍ലാല്‍ കുറിച്ചത്.