meenakshi-dileep

മനോഹരമായ നൃത്ത ചുവടുകളുമായി മീനാക്ഷി ദിലീപ്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലെ തിത്‌ലി എന്ന സൂപ്പര്‍ ഹിറ്റ് പാട്ടിനൊപ്പമാണ് മീനാക്ഷിയുടെ ചുവടുകള്‍. മീനാക്ഷി തന്നെയാണ് വിഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. 

സോഷ്യല്‍ മിഡിയയില്‍ ഡാന്‍സ് വിഡിയോകളിലൂടെ ഇടയ്ക്കിടെ മീനാക്ഷി എത്താറുണ്ട്. അവയെല്ലാം വൈറലായി മാറുകയും ചെയ്യാറുണ്ട്. ആ പതിവ് ഇത്തവണയും തെറ്റിയില്ല. വിഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ച്ചക്കാരെയാണ് നേടിയത്. നിരവധി പേര്‍ നൃത്തത്തെ പ്രശംസിച്ച് കമന്‍റ്സുമായെത്തി. 

അസാധാരണമായ മെയ്‌വഴക്കത്തോടെ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ വിഡിയോ അതിശയത്തോടെയാണ് കാണികളും സ്വീകരിച്ചത്. നിറചിരിയോടെ നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ വിഡിയോ ഹൃദ്യം എന്നാണ് കമന്‍റുകളും.