മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടന് സലിംകുമാറിന്. പുരസ്കാരം ലഭിച്ച വിവരം താരവും സോഷ്യല്‍മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചു. 'ഞാൻ ഏറെ ആരാധിക്കുന്ന അഭിനയ പ്രതിഭ ഭരത് ഗോപിയുടെ പേരിലുള്ള ഈ പുരസ്കാരം എനിക്ക് ലഭിച്ചതിൽ ഏറെ അഭിമാനം തോന്നുന്നു' എന്ന കുറിപ്പോടെയാണ് പോസ്റ്റ്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റ് വൈറലാണ്. നിരവധി ആളുകളാണ് ആശംസകള്‍ നേരുന്നത്.
ആഗസ്റ്റ് 15 ന് ആറ്റിങ്ങളില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങിലായിരിക്കും പുരസ്കാരം സമ്മാനിക്കുക. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര് അനില്‍ പുരസ്കാരം സമ്മാനിക്കും.