kavya-munna

TOPICS COVERED

തന്‍റെ ആദ്യ നായികയെ കണ്ട സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് നടൻ മുന്ന സൈമൺ. നേമം പുഷ്പരാജന്റെ സംവിധാനത്തിൽ 2003ല്‍ പുറത്തിറങ്ങിയ ഗൗരീശങ്കരം ആയിരുന്നു മുന്നയുടെ ആദ്യ ചിത്രം. കാവ്യാ മാധവനായിരുന്നു ചിത്രത്തിലെ നായിക. വർഷങ്ങൾക്കു ശേഷം കാവ്യാ മാധവനെ വീണ്ടും കണ്ട സന്തോഷത്തിൽ ഇരുവരും ഒരുമിച്ചുള്ള റീൽ മുന്ന ഇൻസ്റ്റ​ഗ്രാമിൽ പങ്കു വെച്ചിരുന്നു.

കാവ്യ മാധവനെ വീണ്ടും കണ്ടതില്‍ സന്തോഷം. മലയാള സിനിമയില്‍ എന്‍റെ ആദ്യത്തെ നായിക. എന്നെന്നും സുഹൃത്ത്. ഗൗരിശങ്കരം 2' എന്ന് പറഞ്ഞാണ് മുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. കറുപ്പു നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് മുന്നയും കാവ്യയും റീലിൽ പ്രത്യക്ഷപ്പെട്ടത്. നിരവധിപേരാണ് റീൽ വീഡിയോക്ക് കമൻറ്റുമായി എത്തിയത്.