kavya-post

TOPICS COVERED

ജന്മദിനത്തിൽ ചിത്രങ്ങളും കുറിപ്പുമായി കാവ്യ മാധവൻ. ഓഫ് വൈറ്റ് നിറത്തിലുള്ള ചുരിദാർ ധരിച്ച് കയ്യിലൊരു താമരയും പിടിച്ചുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ജന്മദിനാശംസകൾ നേർന്നവരോടുള്ള സ്നേഹവും നന്ദിയും പ്രത്യേകം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. കാവ്യ മാധവന്റെ വാക്കുകൾ: 'വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി.'  2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.