പിതാവിന്‍റെ 20–ാം ചരമദിനത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി നടന്‍ കുഞ്ചാക്കോ ബോബന്‍. ഓര്‍മദിനത്തില്‍ കുടുംബ സമേതം പള്ളിയിലും കല്ലറയിലും പോയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍റെ പോസ്റ്റ്. കുടുംബത്തെയും സുഹൃത്തുക്കളെയുമൊക്കെ സമ്മാനിച്ചതിന് പിതാവിന് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
'ബോബൻ കുഞ്ചാക്കോ…സ്വർഗ്ഗീയ വാസത്തിൻ്റെ 20 വർഷം...അപ്പാ, ഞങ്ങളുടെ ജീവിതത്തിലെ അദൃശ്യവും സർവ്വവ്യാപിയുമായ സാന്നിധ്യമാണ് അങ്ങ്. ഞങ്ങളുടെ ഓർമ്മകളില്‍ ഇപ്പോഴും നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും നിറഞ്ഞുനിൽക്കുന്നു. അത് ഞങ്ങൾക്ക് ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്ത് നൽകുന്നു…!!
ഈ ദിവസം അങ്ങയുടെ സ്നേഹത്തെ ഓർക്കുമ്പോൾ, അപ്പന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നപ്പോഴുണ്ടായിരുന്ന സ്നേഹവും സന്തോഷവും അനുഭവിക്കാന്‍ കഴിയുന്നു. എനിക്ക് ഈ കുടുംബവും സുഹൃത്തുക്കളും സിനിമയും തന്നതിന് നന്ദി അപ്പാ..'
തന്‍റെ പിതാവിനൊപ്പമുള്ള ബാല്യകാല ചിത്രവും അമ്മക്കൊപ്പം നടക്കുന്ന ചിത്രവും കുടുംബ സമേതം കല്ലറക്ക് മുന്നില്‍ പ്രാര്‍ഥിക്കുന്ന ചിത്രവുമാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ തന്‍റെ ബാല്യകാല ചിത്രം പോലെ മകനെ എടുത്തു നില്‍ക്കുന്ന താരത്തെ കാണാം.