shalu-menon-2

വര്‍ഷങ്ങളായി അഭിനയ രംഗത്തും നൃത്ത രംഗത്തും തിളങ്ങുന്ന താരമാണ് ശാലു മേനോന്‍.  നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച ശാലുവിന്‍റെ ജീവിതം വിവാദങ്ങള്‍ കൂടി നിറഞ്ഞതാണ്. തന്‍റെ ജയില്‍ ജീവിതത്തിലെ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് നടി. 49 ദിവസം നീണ്ട ജയില്‍ ജയില്‍ ജീവിതവും അതിന് ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ചുമാണ് ശാലു സംസാരിക്കുന്നത്

shalu-menon-1

ശാലു മേനോന്‍റെ വാക്കുകള്‍

ആ സമയത്ത് ഞാന്‍ ഒരുപാട് വേദന അനുഭവിച്ചിരുന്നു. ഞാന്‍ സിനിമയില്‍ മാത്രമേ ഇങ്ങനത്തെ കാര്യങ്ങളൊക്കെ കണ്ടിട്ടുള്ളു. നേരിട്ട് അനുഭവിക്കേണ്ടി വന്നപ്പോള്‍ ശരിക്കും ഭയങ്കര ഫീല്‍ ആയിരുന്നു. ഒന്ന് ഒന്നര ആഴ്ച പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലായിരുന്നു. പിന്നെ എവിടുന്നോ ഒരു ശക്തിയുണ്ടായിരുന്നു. അത്രയും ദിവസം കന്നുപോയി. പക്ഷേ അതിന് ശേഷം പല സ്ഥലങ്ങളിലും എന്നെ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടായി. സീരിയലാണെങ്കിലും മറ്റ് അവസരങ്ങളാണെങ്കിലും ഇതിന്‍റെ പേരില്‍ എന്നെ ഒഴിവാക്കി. ജയിലില്‍ കിടന്ന ആളെ ആണോ സീരിയലിലില്‍ അഭിനയിപ്പിക്കുന്നേ എന്ന് ചോദിക്കുന്നത് ഞാന്‍ നേരിട്ട് കേട്ടിട്ടുണ്ട്. അതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഭയങ്കര വേദനാജനകമായിരുന്നു. സത്യസന്ധമായ നിലയില്‍ പോകുകയാണെങ്കില്‍ ഒരു കലാകാരിയെ ഒരിക്കലും തോല്‍പ്പിക്കാന്‍ പറ്റില്ല. എന്നെ സംബന്ധിച്ചിടത്തോളം എനിക്കറിയാം ഞാന്‍ തെറ്റ് ചെയ്യാത്തൊരാളാ, പിന്നെ പേരുദോഷം വന്നു. അതിന്‍റെ പേരില്‍ ഞാന്‍ വിഷമിച്ച് ഇരിക്കേണ്ട കാര്യമില്ലല്ലോ. എന്‍റെ കയ്യില്‍ നല്ലൊരു തൊഴിലുണ്ട്, കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അധ്യാപികയാണ്, സ്വന്തമായി പെര്‍ഫോം ചെയ്യും. നമ്മള്‍ തെറ്റു ചെയ്തിട്ടില്ല അതുകൊണ്ടു തന്നെ ആരെയും പേടിക്കുകയും വേണ്ട. ആ ധൈര്യത്തോടുകൂടിയാണ് മുന്നോട്ട് പോയത്. 

shalu-menon-arrest

സിനിമയില്‍ കാണുന്നത് പോലെയൊന്നുമല്ല ജയില്‍. അവിടെ ബുദ്ധിമുട്ടുണ്ട് പക്ഷേ അടിക്കുകയും ഇടിക്കുകയൊന്നുമില്ല. പിന്നെ പലതരത്തിലുള്ള ആളുകളെ കാണാന്‍ പറ്റി. എന്നെ സംബന്ധിച്ചിടത്തോളം പലരുടെ വിഷമങ്ങള്‍ അതിനകത്ത് നിന്ന് നേരിട്ട് കണ്ടു. 49 ദിവസം ജയിലിലായിരുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ ഒരു പരിഗണയും ഉണ്ടായിരുന്നില്ല. എല്ലാവരെയും പോലെ ഞാനും താഴെ പായയിലാണ് കിടന്നത്. എല്ലാവര്‍ക്കും ഉള്ള അതേ പരിഗണന തന്നെയാണ് നമുക്കും ഉണ്ടായിരുന്നത്. എന്‍റെ കൂടെ പ്രായമുള്ള ഒരു അമ്മയാണ് ഉണ്ടായിരുന്നത്. അവരുടെ ജീവിത അനുഭവങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കൊന്നും ഒന്നും സംഭവിച്ചിട്ടില്ല. ഒരു ആരോപണത്തിന്‍റെ പുറത്ത് അവര് ജയിലില്‍ വന്നതാണ്, അവര്‍ക്ക് ജാമ്യം കിട്ടി എന്നിട്ട് മോന്‍ ഇന്നുവരും നാളെ വരും എന്ന് പ്രതീക്ഷിച്ച് ഒരു മൂന്ന നാല് വര്‍ഷമായി അവര് ജയിലില്‍ കിടക്കുകയാണ്. ജയിലില്‍ നിന്ന് ഞാന്‍ ഇറങ്ങുമ്പോഴും 'എന്‍റെ മോന്‍ നാളെ എന്നെ വിളിക്കാന്‍ വരും' എന്നാ എന്നോട് പറഞ്ഞേ. അതൊക്കെ കാണുമ്പോള്‍ സഹിക്കാന്‍ പറ്റില്ല. 

ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ചത് നമ്മള്‍ അധികം ആരെയും വിശ്വസിക്കരുത്. പിന്നെ നമ്മള്‍ തെറ്റ് ചെയ്തില്ലെങ്കില്‍ നമ്മള്‍ ഒന്നും പേടിക്കേണ്ട കാര്യമില്ല, ദൈവം നമ്മുടെ കൂടെയുണ്ട് നമ്മള്‍ മുന്നോട്ടുപോവുക. ഒറ്റപ്പെടുത്തിയവരൊക്കെ പിന്നീട് വന്നിട്ടുണ്ട്. അറസ്റ്റുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെറിയൊരു റൂമർ കേട്ടാണ് എന്റെ വീട്ടിലേക്ക് മാധ്യമ പ്രവർത്തകർ വരുന്നത്. അന്ന് ന്യൂസ് കവര്‍ ചെയ്യാന്‍ വന്ന മീഡിയയ്ക്ക് ഞാന്‍ ചായ വരെ കൊടുത്തിരുന്നു. അറസ്റ്റ് ചെയ്യുമോയെന്ന് പേടിച്ച് കുടുംബക്കാര്‍ വരെ മാറി നിന്നു. അവർ വീട്ടിലേക്കു വരുന്ന സമയത്താണ് പൊലീസ് ജീപ്പു വരുന്നത്. അവരെയും അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് തിരിച്ചുപോയത്. പക്ഷേ ഇപ്പോള്‍ ജയിലില്‍ നിന്ന തിരിച്ചു വന്ന് ക്ലാസൊക്കെ എടുക്കാന്‍ തുടങ്ങിയപ്പോള്‍ പേടിച്ച് പോയവരൊക്കെ കുടുംബക്കാരൊക്കെ തിരിച്ചുവന്നു. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴെ ആരൊക്കെ ഉണ്ടാകുമെന്ന് തിരിച്ചറിയു. എന്റെ ഗ്രഹപ്പിഴ സമയത്ത് ഞാൻ അനുഭവിച്ചു, അത് കഴിഞ്ഞു, അതുവിട്ടു. 

shalu-menon

എന്‍റെ ജീവിതം വേണമെങ്കില്‍ ഒരു ബുക്ക് ആക്കി മാറ്റാം. മോർഫിങ് കേസും ഇതുപോലെ വന്നതാണ്. ഞാൻ തന്നെ അത് കണ്ട് ഞെട്ടിപ്പോയി. പക്ഷേ ഞാന്‍ ആണോ എന്നൊന്നും ആരു എന്നെ വിളിച്ച് ചോദിച്ചിട്ടില്ല. എന്‍റെ അല്ല ഞാന്‍ അത് വിട്ടു. 2009–ലാണ് ആ മോർഫിങ് വിഡിയോ പുറത്തുവരുന്നത്. അന്ന് അത് മോർഫിങ് ആണെന്ന് പലരും വിശ്വസിച്ചില്ല. പക്ഷേ ഇന്ന് അങ്ങനെ വന്ന് കഴിഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം മോര്‍ഫിങ് ആണെന്ന്.

ENGLISH SUMMARY:

Shalu Menon speaks openly about her experience in prison life