prithviraj-supriya

ലോകമെമ്പാടുമുള്ള താരനിര അണിനിരന്ന അംബാനി കല്യാണത്തിന് മലയാളത്തില്‍ നിന്നെത്തിയത് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ മെനോനും. കഴിഞ്ഞ ദിവസം മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന വിവാഹഘോഷങ്ങളിലാണ് പൃഥ്വിരാജും സുപ്രിയയും പങ്കെടുത്തത്. 

കുര്‍ത്തയും മുണ്ടുമായിരുന്നു പൃഥ്വിയുടെ വേഷം. മാച്ചിങ് സാരിയല്‍ തിളങ്ങി സുപ്രിയയും. ഇരുവരുടേയും വിഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വിവാഹഘോഷം നടക്കുന്ന വേദിയില്‍ നിന്ന് സുപ്രിയ പകര്‍ത്തിയ സെല്‍ഫിയും ശ്രദ്ധേയമായി. സെല്‍ഫിയില്‍ പൃഥ്വിരാജിനടുത്തായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരം ജസ്പ്രീത് ബുമ്രയെയും കാണാം. താരം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് വിവാഹഘോഷത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചത്. 

തമിഴില്‍ നിന്ന് രജനീകാന്ത്, സൂര്യ, നയന്‍താര, അറ്റ്ലി എന്നിവരും ആഢംബര വിവാഹത്തിന്‍റെ ഭാഗമായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി താരനിരയാല്‍ സമ്പന്നമായിരുന്നു അനന്ത് –രാധിക മെര്‍ച്ചന്‍റ് വിവാഹം.