ഇന്ന് തെന്നിന്ത്യയില്‍ വലിയ ഫാന്‍ബേസുളള നടനാണ് സൂരി. കോമഡി കഥാപാത്രങ്ങളിലൂടെയും പ്രാധാന്യമില്ലാത്ത റോളുകളിലൂടെയും കയറിവന്ന് പതിയെ പതിയെ ഹീറോ ആയി മാറിയ നടന് കൂടിയാണ് സൂരി.ഇപ്പോഴിതാ നടന്റെ പുതിയ ലുക്കാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ‘നന്ദി ലാസ് വേഗാസ്’എന്ന കാപ്ഷനോടെ പങ്കുവച്ച ചിത്രം വൈറലാകുകയാണ്.
സൂരിയുടെ പുതിയലുക്ക് കണ്ടാല്‍ ഒറ്റമാത്രയില്‍ രജിനികാന്തോ എന്ന് തോന്നിപ്പോകുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ബോഡി നന്നായി ഫിറ്റായി,ആകര്‍ഷകമായ രീതിയില്‍ ഹെയര്‍സ്റ്റൈലും ഡ്രസിങ്ങുമെല്ലാം നടത്തിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ചിത്രത്തിനു താഴെ കമന്ുകളുടെ ബഹളമാണ്. നടന്റെ ആത്മാര്‍ത്ഥതയും കഠിനാധ്വാനവുമാണ് ഈ പുത്തന്ലുക്കിനും നിലവിലെ കരിയര്നേട്ടങ്ങള്ക്കും കാരണമെന്നാണ് ഭൂരിഭാഗം കമന്‍ുകളും.
2009ലെ വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലെ പൊറോട്ട സൂരി എന്ന കഥാപാത്രമാണ് നടന് കരിയറില്‍ വഴിത്തിരിവായത്. പിന്നീട് നിരവധി കൊമേഡിയന്‍ കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകപ്രശംസ നേടി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വെട്രിമാരന് ചിത്രമായ വിടുതലൈയിലൂടെ നായകനായും സൂരി മാറി. ഈ വര്‍ഷം വിടുതലൈ രണ്ടാംഭാഗം റിലീസിനെത്തും. മധുരൈ ഹീറോയെന്നാണ് ആരാധകര്‍ സൂരിയെ വിശേഷിപ്പിക്കുന്നത്. പഴയ ലുക്കില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാണ് സൂരി ഏറ്റവും പുതിയ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്.