അനന്ത് അംബാനി– രാധിക മെര്‍ച്ചന്‍റ് വിവാഹത്തിന്‍റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയിലാകെ. ബോളിവുഡിലെയും കോളിലുഡിലെയുമൊക്കെ താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലാകട്ടെ വിവാഹത്തിന് പോയ ചിത്രങ്ങളും ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയാണ് പ്രധാന ആകര്‍ഷണം. സോഷ്യല്‍ മീഡിയിലിലാകെ നിറയുന്ന ഈ ട്രെന്‍ഡിനെ ട്രോളി രംഗത്തുവന്നിരിക്കുകയാണ് നടി അഹാന കൃഷ്ണ.
അനന്ത് അംബാനി– രാധിക മെര്‍ച്ചന്‍റ് വിവാഹത്തിന് പോയ ചിത്രങ്ങള്‍ പങ്കുവെക്കുന്ന ട്രെന്‍ഡിന് പകരം 'അനന്തിന്‍റെയും രാധികയുടെയും വിവാഹത്തിന് ഞാൻ ധരിക്കാത്തത്' എന്ന അടിക്കുറിപ്പോടെയാണ് താരം തന്‍റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ അടിക്കുറിപ്പ് വായിക്കാതെ ചിത്രം കണ്ട പലരും തങ്ങള്‍ക്ക് പറ്റിയ അമളി കമന്‍റ് ബോക്സില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
ഫ്ലോറൽ പ്രിന്റുള്ള ഓഫ് വൈറ്റ് ഓർഗാൻസ സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്. പോസ്റ്റിന് കീഴില്‍ രസകരമായ കമന്‍റുകളും വന്നിട്ടുണ്ട്. സങ്കടപ്പെടേണ്ടെന്നും താങ്കള്‍ക്ക് അംബാനി കല്ല്യാണത്തിന് ധരിച്ച മറ്റു വസ്ത്രങ്ങള്‍ ഇതിനേക്കാള്‍ നന്നായിരുന്നു. എന്നൊക്കെയായിരുന്നു കമന്‍റ്. അനുപമ പരമേശ്വരനും പോസ്റ്റിന് കീഴില്‍ കമന്‍റ് ചെയ്തിട്ടുണ്ട്.
ജൂണ്‍ 12ന് മുംബൈയില്‍ വച്ച് നടന്ന് അനന്ത് അംബാനി– രാധിക മെര്‍ച്ചന്‍റ് വിവാഹത്തിന് മലയാളത്തില്‍ നിന്ന് ക്ഷണം ലഭിച്ചത് പ്രിഥ്വി രാജിനും ഭാര്യ സുപ്രിയക്കുമാണ്. ഇവരുവരും വിവാഹത്തിന് പോയ ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. നയന്‍ താര, വിഘ്നേശ് ശിവന്‍, ധോണി, സൂര്യ, ജ്യോതിക, രശ്മിക മന്ദാന, ഷാരൂഖ് ഖാന്‍, രജനി കാന്ത് തുടങ്ങി വന്‍ താരനിരയാണ് വിവാഹത്തിന് എത്തിയിരുന്നത്.