rashmika-mandana

ക്യൂട്ടനസ്സ് കൊണ്ട് ശ്രദ്ധിക്കപ്പെടുകയും ട്രോളുകള്‍ ഏറ്റുവാങ്ങുകയും ചെയ്ത താരമാണ് ടോളിവുഡ് നടി രശ്മിക മന്ദാന. ഇപ്പോഴിതാ രശ്മിക മന്ദാനയുടെ മറ്റൊരു ലുക്കാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് താരമെത്തിയ വേഷമാണ് ശ്രദ്ധ നേടുന്നത്.  വെള്ളിയാഴ്ച നടന്ന വിവാഹത്തിലും ശനിയാഴ്ച നടന്ന ശുഭ് ആശിർവാദ് ചടങ്ങിലുമാണ് താരം പങ്കെടുത്തത്. 

rashmika

ശുഭ് ആശിർവാദ് ചടങ്ങിലെ താരത്തിന്‍റെ ലുക്കാണ് ശ്രദ്ധ നേടിയത്. പരമ്പരാഗത ജ്യാമിതീയ പാറ്റേണുകളും സീക്വിനുകളും കൊണ്ട് അലങ്കരിച്ച നീല അജ്രാഖ് സാരിയാണ് താരം ഉടുത്തിരുന്നത്. സാരിക്ക് ഇണങ്ങുന്ന നീല സ്ലീവ്ലെസ് ബ്ലൗസാണ് താരം ധരിച്ചത്. 1.28 ലക്ഷം രൂപയാണ് സാരിയുടെ വില. നിലക്കല്ല് പതിച്ച ആഭരണങ്ങളുമാണ് താരം ധരിച്ചത്. മധുരപലഹാരങ്ങളോടുള്ള എന്‍റെ ഇഷ്ടത്തേക്കാൾ വലുതാണ് സാരിയോടുള്ള ഇഷ്ടം എന്ന അടിക്കുറിപ്പോടെയാണ് സാരി ധരിച്ച ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. 

വിവാഹ ചടങ്ങിനായി വെള്ളയും മഞ്ഞയും കലർന്ന ശീതൾ ബത്ര ലെഹംഗയുടെ ഹാഫ് സാരിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന് അടിക്കുറിപ്പായി താരം കുറിച്ചത് മഞ്ഞയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കാരണം അത് ദയ, സന്തോഷം,  സൂര്യപ്രകാശം, സൂര്യൻ, പൂക്കൾ, പുഞ്ചിരി എന്നിവയെ പ്രതിനിധികരിക്കുന്നു എന്നാണ്.

ENGLISH SUMMARY:

Rashmika Mandana looked gorgeous in a blue saree worth Rs 1.28 lakh