asif-social-media

എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽ നടൻ ആസിഫ് അലിയെ അപമാനിച്ച സംഗീത സംവിധായകൻ രമേശ് നാരായണനെതിരെ വ്യാപക പ്രതിക്ഷേധമാണ് സൈബറിടത്ത് ഉയരുന്നത്. രമേശ് നാരായണന് പുരസ്‌കാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

നടൻ ആസിഫ് അലിയെ അപമാനിച്ച സംഗീത സംവിധായകൻ രമേശ് നാരായണനെതിരെ വ്യാപക പ്രതിക്ഷേധം

രമേശ് നാരായണന്‍റെ നടപടിയില്‍ ആസിഫിന്‍റെ പെരുമാറ്റം മാതൃകാപരമാണെന്നും പൊതുസ്ഥലത്ത് തന്നെ പരസ്യമായി അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ, അവരോട് ദേഷ്യമൊന്നും തിരിച്ചു പ്രകടിപ്പിക്കാതെ പുഞ്ചിരി നിലനിർത്താൻ സാധിക്കുക എന്നത് ഒരു ചെറിയ കാര്യമല്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പുകളില്‍ പറയുന്നു.

മനുഷ്യനു ആദ്യം വേണ്ടത് എന്ത് സാഹചര്യത്തിലും സ്വന്തം സഹജീവിയോട് എങ്ങനെ പെരുമാറണം എന്ന തിരിച്ചറിവും വകതിരിവുമാണ്. അതില്ലാത്തവൻ കലാകാരൻ അല്ലെന്നും സൈബറിടത്തെ കുറിപ്പുകള്‍ പറയുന്നു. 

കുറിപ്പ് 

പൊതുസ്ഥലത്ത് തന്നെ പരസ്യമായി അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ, അവരോട് ദേഷ്യമൊന്നും തിരിച്ചു പ്രകടിപ്പിക്കാതെ പുഞ്ചിരി നിലനിർത്താൻ സാധിക്കുക എന്നത് ഒരു ചെറിയ കാര്യമല്ല.

സ്നേഹം ആസിഫ്...