prithvi-supriya

തിരക്കിട്ട സിനിമാ ജീവിതത്തില്‍ നിന്നും താല്‍ക്കാലിക ഇടവേളയെടുത്ത് അവധിയാഘോഷത്തിലാണ് പൃഥ്വിരാജും സുപ്രിയയും. യാത്രക്കിടെയില്‍ സുപ്രിയ പങ്കുവച്ച മനോഹരമായൊരു വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.  ‘അങ്ങേയറ്റം റൊമാന്റിക് ആയ ഭാര്യയും ഒട്ടും റൊമാന്റിക് അല്ലാത്ത ഭര്‍ത്താവും’ എന്ന സുപ്രിയയുടെ കാപ്ഷന്‍ ആണ് വിഡിയോയുടെ ഹൈലൈറ്റ്. 

വിദേശരാജ്യത്ത് മഞ്ഞുവീഴ്ചയുള്ള റോഡിലൂടെയാണ് യാത്ര. സുപ്രിയ എടുത്ത വിഡിയോയില്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ചെറുചിരിയോടെയാണ് പൃഥ്വിരാജിനെ കാണാനാവുക. ആ ചിരിയും ഏറെ മനോഹരമെന്നാണ് ആരാധകരുടെ കമന്റുകള്‍.സുപ്രിയയുടെ കാപ്ഷനു താഴെ നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. സ്റ്റാര്‍ട്, ആക്ഷന്‍,ക്യാമറ എന്നു പറഞ്ഞ് വിഡിയോ എടുക്കാനാണ് ഒരാളുടെ ഉപദേശം. ആ കാഞ്ഞിരപ്പള്ളി അച്ചായനെ പോലെ ഒന്ന് റൊമാന്റിക് ആയിക്കൂടേ രാജുവേട്ടാ എന്ന ചോദ്യത്തിനു അതെല്ലാം അഭിനയം ആണ് മോനേ..എന്നായിരുന്നു സുപ്രിയയുടെ കമന്റ്.

#whyyoucame എന്നൊരു ഹാഷ്ടാഗ് കൂടി സുപ്രിയ ഈ വിഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. മുന്‍പ് ലൂസിഫര്‍ പാക്കപ്പ് ദിവസം പൃഥ്വിരാജിന് സര്‍പ്രൈസ് കൊടുക്കാനെത്തിയ സുപ്രിയയോട് അദ്ദേഹം ചോദിച്ച  ചോദ്യമാണിത്. അതേ ചോദ്യം ഈ വിഡിയോക്കൊപ്പവും സുപ്രിയ ചേര്‍ത്തിട്ടുണ്ട്. ഈ ഹാഷ്ടാഗും കമന്റുകളില്‍ നിറയുന്നുണ്ട്. 

A beautiful video shared by Supriya during their trip is now going viral on social media.:

Prithviraj and Supriya are taking a temporary break from their busy film schedules to enjoy a holiday. A beautiful video shared by Supriya during their trip is now going viral on social media.