വേദിയില്‍ വെച്ച് നടന്‍ ആസിഫ് അലിയെ രമേശ് നാരായണന്‍ അപമാനിച്ചതോടെ സോഷ്യല്‍ മീഡിയയിലും ജനങ്ങള്‍ക്കിടയിലും ഹിറ്റാകുകയാണ് താരം. ആസിഫിന് ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയയും സിനിമ ചലച്ചിത്ര രംഗത്തെ പ്രമുഖരും എത്തിയിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍ കേരള പൊലീസിന്‍റെയും വിജിലന്‍സിന്‍റെയും സോഷ്യല്‍ മീഡിയ വാളുകളിലും നിറയുകയാണ് ആസിഫ്.
വിജിലന്‍സിന്‍റെ പോസ്റ്ററില്‍ കൈക്കൂലിക്കെതിരെ സംസാരിക്കനാണ് ആഹ്വാനമെങ്കില്‍ കേരള പൊലീസിന്‍റെ പോസ്റ്റില്‍ ചിരി സെല്ലിനെക്കുറിച്ചാണ് പറയുന്നത്. 'തൊഴിലിടങ്ങളില്‍ അഴിമതിക്കാരുടെ അവഗണനകളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വന്നേക്കാം, അവര്‍ ഒറ്റപ്പെടുത്തിയേക്കാം. എന്നാല്‍ വിജിലന്‍സും പൊതുജനവും എന്നും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. അഴിമതി ശ്രദ്ധയില്‍പെട്ടാല്‍ 1064 ല്‍ അറിയിക്കുക' എന്ന തലക്കെട്ടോടെയാണ് വിജിലന്‍സ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിരിയോടെ നേരിടാം എന്ന തലക്കെട്ടോടെ ആസിഫ് അലിയുടെ ചിരിക്കുന്ന ചിത്രമാണ് കേരള പൊലീസിന്‍റെ മീഡിയ സെന്‍റര്‍ പങ്കുവെച്ചിരിക്കുന്നത്.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചില്‍ വച്ചാണ് നടൻ ആസിഫ് അലിയെ അപാനിച്ച സംഗീത സംവിധായകൻ രമേശ് നാരായണന്‍ അപമാനിച്ചത്. ആസിഫിന്‍റെ കയ്യില്‍ നിന്നും ഉപഹാരം വാങ്ങാന്‍ കൂട്ടാകാതെ സംവിധായകന്‍ ജയരാജിനെ വിളിച്ച് അദ്ദേഹത്തിന്‍റെ കയ്യില്‍ നിന്നും പുരസ്കാരം വാങ്ങുകയായിരുന്നു രമേശ് നാരായണന്‍. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ ജയരാജിനെതിരെ വിമര്‍ശിച്ചും ആസിഫ് അലിയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.പിന്നീട് മാധ്യമങ്ങളുടെ മുന്നില്‍ വച്ച് ആസിഫ് അലിയോട് രമേശ് നാരായണന്‍ മാപ്പ് പറഞ്ഞിരുന്നു.