ramba1

TOPICS COVERED

നടന്‍ വിജയ്‍യുടെ വീട്ടിൽ കുടുംബസമേതമെത്തി രംഭ. ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിവര്‍ക്കൊപ്പമാണ് രംഭ വിജയ്‍യെ കാണാന്‍ വീട്ടിലെത്തിയത്.  വിജയ്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ രംഭ തന്‍റെ ഇന്‍സ്റ്റഗ്രാംപേജിലൂടെയാണ് പങ്കുവച്ചത്. “വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിൽ സന്തോഷമുണ്ടെന്നും രംഭ കുറിച്ചു.

ramba2

  ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ നിമിഷങ്ങള്‍ക്കകം വൈറലായി. 90-കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും സ്‌ക്രീനിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരജോഡികളായിരുന്നു വിജയ്‌യും രംഭയും. വിജയും രംഭയും നാല് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് .'മിൻസാര കണ്ണ', 'നിനൈതെൻ വന്തൈ', 'എൻടെൻട്രും കാതൽ' തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അവർ ജോഡികളായി എത്തിയിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളും ഇവരുടേതായി ഉണ്ട്.

rambha and family meet thalapathy vijay: