janhvi-kapoor

Credit: Instagram/Facebook

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആശുപത്രിയില്‍. സൗത്ത് മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചെന്നൈയില്‍ നിന്നും മടങ്ങി വരുന്നതിനിടെ വിമാനത്താവളത്തില്‍ നിന്നും കഴിച്ച ഭക്ഷണമാണ് ബാധിച്ചതെന്നാണ് കരുതുന്നത്. മുംബൈയിലെ വീട്ടില്‍ എത്തിയതിന് പിന്നാലെ ശാരീരിക നില വഷളാവുകയായിരുന്നു.

തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ജാന്‍വിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ബോണി കപൂര്‍ ദേശീയ മാധ്യമങ്ങളെ അറിയിച്ചു.

അനന്ത്–രാധിക വിവാഹത്തിലും ശുഭ് ആശിര്‍വാദിലുമെല്ലാം അച്ഛന്‍ ബോണി കപൂറിനൊപ്പവും സുഹൃത്ത് ശിഖര്‍ പഹാരിയയ്ക്കൊപ്പവുമെത്തി തിളങ്ങിയിരുന്നു. ഉലജാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സുധാന്‍ഷു സൈയ്റയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിസ്റ്റര്‍ ആന്‍റ് മിസിസ് മഹിയാണ് ജാന്‍വിയുടേതായി അവസാനം പുറത്തിറങ്ങിയിരിക്കുന്ന ചിത്രം. രാം ചരണിനൊപ്പം പേരിടാത്ത ചിത്രത്തിലും  താരം അഭിനയിക്കുന്നു.

ENGLISH SUMMARY:

Janhvi Kapoor hospitalised due to severe food poisoning