TOPICS COVERED

സ്വകാര്യ ജീവിതത്തിന്‍റെ പേരിൽ സൈബർ‍ ലോകത്ത് നിരന്തരം വിമർശനങ്ങൾ  നേരിടേണ്ടി വരാറുള്ള വ്യക്തിയാണ് ഗോപി സുന്ദർ. കഴിഞ്ഞ ദിവസം ഗോപി സുന്ദറിൻറെ  പിറന്നാളിന് ആശംസകളുമായി നിരവധി ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും രംഗത്ത് വന്നിരുന്നു. അത്തരത്തിൽ ആശംസ അറിയിച്ച  മോഡലും  മുൻ മിസിസ് കേരള ഫൈനലിസ്റ്റുമായ താരനായരുടെ കുറിപ്പ് വൈറലായിരുന്നു. ഇതേത്തുടർന്ന് ഇരുവർക്കുമെതിരെ നടന്ന സൈബർ അധിക്ഷേപത്തിന് മറുപടിയുമായി താര നായർ. ഗോപി സുന്ദറുമായി സൗഹൃദം മാത്രമാണെന്നും പ്രണയത്തിലാണെന്നു പലരും തെറ്റിദ്ധരിച്ചതാണെന്നും താര നായർവ്യക്തമാക്കി. ‘നിങ്ങളൊരു രത്നമാണ്, എന്നും കൂടെയുള്ളതിനു നന്ദി’ എന്ന അടിക്കുറിപ്പോടെ ഗോപിയുടെ പിറന്നാളിന് താര പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടത്. പിറന്നാൾ സമ്മാനമായി നൽകിയ ഫോട്ടോഫ്രെയിമിന്റെ ചിത്രവും കുറിപ്പുമാണ് വിമർശനങ്ങൾക്ക് കാരണമായത്. അടുത്തിടെ സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് താര നായർ തുറന്നു പറഞ്ഞത്.

ഗോപി സുന്ദർ തൻറെ അടുത്ത സുഹൃത്ത് മാത്രമാണെന്നും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചെന്ന് കരുതി അയാളുമായി റിലേഷനിലാണെന്നാണോ അർത്ഥമെന്നും താര നായർ ചോദിക്കുന്നു.‘ഗോപി എൻറെ നല്ല സുഹൃത്താണ്. ഒരു ഫൊട്ടോ ഒരാളുടെ കൂടെ എടുത്തുവെന്ന് കരുതി അതൊരു റിലേഷൻഷിപ്പ് ആണെന്ന് പറയാനാകുമോ? മെയ് 13 നായിരുന്നു അദ്ദേഹത്തിൻറെ ജന്മദിനം. പിറന്നാൾ ആഘോഷ പരിപാടിയിലേക്ക് എന്നേയും ക്ഷണിച്ചിരുന്നു. എന്നാൽ അന്ന് എനിക്ക് എനിക്ക് പോകാൻ സാധിച്ചില്ലെ’ന്നും താര പറയുന്നു.

 ഓഫീസിൽ കൂടെ വർക്ക് ചെയ്യുന്ന ഒരാൾക്ക് ഗിഫ്റ്റ് ഹാംപറിംഗിൻറെ ഇൻസ്റ്റഗ്രാം പേജുണ്ട്. അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബിസിനസുണ്ടെങ്കിൽ പറയണം എന്ന് അവൾ പറഞ്ഞിരുന്നു. അപ്പോൾ അവളോട് ഗിഫ്റ്റിൻറെ കാര്യം പറയുകയായിരുന്നു.ഗോപിക്കൊപ്പമുള്ള ഒരു ഫൊട്ടോ ഉണ്ടാകുമോ എന്ന് അവൾ ചോദിച്ചു. അങ്ങനെ ഒരു ഫൊട്ടോ അയച്ചുകൊടുത്തു. നേരത്തെ ഒരു പരിപാടി കോർഡിനേറ്റ് ചെയ്യാൻ പോയപ്പോൾ എടുത്ത ഫോട്ടോയാണ്. അത് ഒരു ക്വാട്ടോടെ അവളുടെ പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഞങ്ങളോട് കൊളാബ് ചെയ്യാൻ ചോദിച്ചു. ഞാനും അദ്ദേഹവും അത് അക്‌സെപ്റ്റ് ചെയ്യുകയും ചെയ്തു അത് മാത്രമാണ് ഉണ്ടായത്.ഗോപി സുന്ദർ എന്ന് പറയുന്നത് ശരിക്കും ഒരു ജെം തന്നെയാണ്. സത്യം എന്ന് പറയുന്നത് ഒന്ന് മാത്രമേയുള്ളു. എന്നാൽ നുണയ്ക്ക് ഒരുപാടുണ്ടാകും എന്നതാണ് എന്റെ ഡിക്‌ഷനറി. . അത് തന്നെയാണ് ഗോപി സുന്ദറിലും താൻ കണ്ടത്. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും താര വ്യക്തമാക്കി.