bhama-react-to-her-instagram-story

Image Credit: Bhamaa / Facebook

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഏറെ വൈറലായിരുന്നു. സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ കുറിച്ചിരുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. പോസ്റ്റ് വന്നതിനു പിന്നാലെ രൂക്ഷസൈബര്‍ ആക്രമണമാണ് ഭാമ നേരിട്ടത്. നിരവധിയാളുകളാണ് താരത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. 

ഇപ്പോഴിതാ, തന്‍റെ കുറിപ്പിനെതിരെയും കുറിപ്പില്‍ ഉദ്ദേശിച്ച കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്തുകയുമാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുതിയ കുറിപ്പിലൂടെയാണ് താരത്തിന്‍റെ വിശദീകരണം. താന്‍ പങ്കുവച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ആളുകള്‍ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചത്. പറഞ്ഞതിലെ വസ്തുത മനസിലാക്കാന്‍ ആരും ശ്രമിക്കാതെയാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് ഭാമ പറ‍ഞ്ഞു. വിവാഹം കഴിക്കുന്നതിനല്ല, സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഇത്തരത്തില്‍ സ്ത്രീധനം ഉപയോഗിച്ചു കല്യാണം കഴിച്ചാലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചാണ് എഴുതിയത്. വിവാഹത്തിനു ശേഷവും പണം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദവും അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ കഴിയേണ്ടിവരിക, കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും എന്നൊക്കെയാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നാണ് താരത്തിന്‍റെ വിശദീകരണം. എഴുതിയതിന്‍റെ ആശയം മനസിലാകുമെന്ന് കരുതുന്നു എന്നും താരം പുതിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

സ്ത്രീധനം കൊടുത്ത് വിവാഹം ചെയ്യേണ്ടതില്ല എന്നാണ് പറഞ്ഞത്

കുറിപ്പിന്‍റ പൂര്‍ണരൂപം:

ഇന്നലെ ഞാനിട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്

‘‘അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുതേ എന്നാണ്’’. വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല.

അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസ്സിലാക്കുമെന്ന് കരുതുന്നു. നന്ദി. എല്ലാവര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.

ഭാമ നേരത്തെ പങ്കുവച്ച വാക്കുകൾ ഇങ്ങനെ:

വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ടു വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം...

ENGLISH SUMMARY:

Actress Bhama Reacts to her Instagram Story; Story goes viral on Social Media