പ്രിയതാരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍മീഡിയയിലൂടെയാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പോസ്റ്റ് ചെയ്യുന്നതിനോ സെല്‍ഫിയെടുക്കുന്നതിനോ വേണ്ടി അടുത്ത സുഹൃത്തുക്കള്‍ സമയം പാഴാക്കാറില്ലെന്നും അതുകൊണ്ട് ഏറ്റവും നല്ല സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടാകള്‍ കൈയിലുണ്ടാകില്ലെന്നും ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു.
തന്റെ ഏറ്റവും അടുത്ത സുഹൃത്തും ഹീറോയുമാണ് വാപ്പയെന്നും ദുൽഖർ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഓരോ വര്‍ഷവും വാപ്പയുടെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഫോട്ടോ എടുക്കാറുണ്ടെന്നും എന്നാല്‍ ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇല്ലെന്നും ദുല്‍ഖര്‍ പറയുന്നു. അതിനുള്ള കാരണവും താരം പോസ്റ്റില്‍ പറയുന്നുണ്ട്. ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ പിതാവിന് ജന്മദിനാശംസകൾ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം.
കുറിപ്പിന്‍റെ പൂര്‍ണരൂപം:
ഏറ്റവും നല്ല സുഹൃത്തുക്കളുമായി ഒരുമിച്ചുള്ള ഫോട്ടോകള്‍ ഒന്നും കയ്യില്‍ ഇല്ലെന്ന് വളരെ വൈകിയാണ് മനസിലാക്കിയത്. കാരണം പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തത്ര അമൂല്യവും രസകരവുമാണ് അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ. ഓരോ വർഷവും താങ്കളുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്. എന്നാല്‍ ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല. പക്ഷേ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു. എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ പിതാവിന് ജന്മദിനാശംസകൾ നേരുന്നു