nayanthara-kavin

TOPICS COVERED

നടി നയന്‍താരയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. താരത്തിന്റെ ഒരു പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായത്. ചിത്രത്തില്‍ കാണുന്നയാള്‍ ഭർത്താവ് വിഘ്‌നേശ് ആണെന്ന് തോന്നുമെങ്കിലും വിഘ്‌നേശ് അല്ല. ചിത്രത്തില്‍ നയന്‍താരയുടെ കൂടെയുള്ളത് നടന്‍ കവിന്‍ ആണ്. കവിന്റെ പേജിലും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.

ഇരുവരും പുതിയ ചിത്രത്തില്‍ ഒന്നിക്കാന്‍ പോകുന്നുവെന്നാണ് പോസ്റ്റ് നല്‍കുന്ന സൂചന‍. ലോകേഷ് കനകരാജിന്റെ സഹായിയായി പ്രവര്‍ത്തിച്ച വിഷ്ണു ഇടവന്റെ ചിത്രത്തിലാകും ഇവര്‍ ഒന്നിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ദാദ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് കവിന്‍. ഈ വർഷം സ്റ്റാർ എന്നൊരു ചിത്രവും കവിന്റേതായി റിലീസിനെത്തിയിരുന്നു.

ENGLISH SUMMARY:

Nayanthara and Kavin share a romantic first glimpse of their next film together