nayanthara-new

TOPICS COVERED

കരിങ്കാളിയല്ലേ എന്ന പാട്ട് നടി നയൻതാരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായി പരാതി. പാട്ടിൻ്റെ നിർമാതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നതെന്നാണ് നിർമാതാക്കള്‍ പറയുന്നത്.    

 

കേരളമാകെ ഏറ്റെടുത്ത പാട്ടായിരുന്നു 'കരിങ്കാളിയല്ലേ'. പിന്നീട് ആവേശം സിനിമ ഇറങ്ങിയതോടെ പാട്ട് വീണ്ടും ഹിറ്റായി. മലയാളത്തിനകത്തും പുറത്തും പ്രായഭേദമന്യേ ആളുകൾ റീൽസ് ചെയ്യാനും തുടങ്ങി. എന്നാൽ ചലച്ചിത്ര താരം നയൻതാരയുടെ കമ്പനി  ഈ പാട്ട് സാനിറ്ററി പാഡിന്റെ പരസ്യത്തിന് ഉപയോഗിച്ചതോടെ കഥയാകെ മാറി. നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് നിർമാതാക്കളുടെ തീരുമാനം.