amala-socilmedia

പുതിയ ചിത്രമായ ലെവല്‍ ക്രോസിന്‍റെ  പ്രചാരണത്തിന് ഒരു സ്വകാര്യ കോളജിലെത്തിയ നടി അമല പോളിന് നേരെ  വ്യാപക വിമര്‍ശനമാണ് കാസ സംഘടന ഉയര്‍ത്തിയത് . വസ്ത്രത്തിന്റെ  ഇറക്കം കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടിയാണ് നടിക്കെതിരെ ഒരുവിഭാഗം രംഗത്തെത്തിയത്. ക്രിസ്ത്യാനിയായ അമല വൈദികര്‍ വേദിയിലിരിക്കുമ്പോള്‍ ഈ രീതിയില്‍ വസ്ത്രം ധരിച്ച് വരരുതായിരുന്നുവെന്നും ചിലര്‍   സോഷ്യല്‍ മീഡിയയിലൂടെ ഉപദേശിച്ചിരുന്നു.ഇപ്പോളിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി .

'എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാൻ ധരിച്ചത്, ഞാൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ ഞാൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ഞാൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അമല പറഞ്ഞു.