ഒരു യുവതിയെയാണ് താന്‍ ആദ്യം പരിചയപ്പെട്ടതെന്നും യൂറോപ്പിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് അവര്‍ മൂന്നുലക്ഷം രൂപ വാങ്ങിച്ചെന്നും നിവിന്‍ പോളിക്കെതിരെ പരാതി ഉന്നയിച്ച യുവതി. പണം തിരിച്ചു ചോദിച്ചപ്പോള്‍ ആദ്യം ഉഴപ്പുകയും പിന്നീട് ഒരു നിര്‍മാതാവിനെ പരിചയപ്പെടുത്തി തരാമെന്നും പറഞ്ഞു. സിനിമയില്‍ അവസരം വാങ്ങിത്തരാമെന്ന് പറഞ്ഞ് എ കെ സുനില്‍ എന്ന വ്യക്തിയെ പരിചയപ്പെടുത്തി. ഇതിനുശേഷം ഒരു ഹോട്ടലില്‍ അഭിമുഖത്തിനെത്തിയപ്പോള്‍ അവിടെവച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
അന്ന് അവിടെയുണ്ടായ സംഭവങ്ങള്‍ അയാളുടെ കുടുംബം അറിഞ്ഞ് പ്രശ്നമായി. ഇതിനു ശേഷമാണ് നിവിന്‍ പോളി ഉള്‍പ്പെടെയുളള മൂന്നുപേരെ സുനിലിന്റെ ഗുണ്ടകള്‍ എന്ന തരത്തില്‍ പരിചയപ്പെട്ടത്. ഇതിനു ശേഷം തന്റെ റൂമിന് അടുത്ത് ഒരു മുറിയെടുത്ത് അവിടെ തന്നെ പൂട്ടിയിടുകയും ചെയ്തു. മൂന്നു ദിവസം ആ മുറിയില്‍ പൂട്ടിയിട്ടെന്നും യുവതി പറയുന്നു. ഈ ദിവസങ്ങളില്‍ ഭക്ഷണമോ വെള്ളമോ നല്‍കാതെ മയക്കുമരുന്നു കലര്‍ത്തിയ ദ്രാവകം മാത്രം നല്‍കുകയായിരുന്നു.
ഭര്‍ത്താവിനെയും മകനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് മാനസികമായും തന്നെ പീഡിപ്പിച്ചു. അതേസമയം തന്റെ കയ്യിലുണ്ടായിരുന്ന ഫോണ്‍ പിടിച്ചുവാങ്ങിയെന്നും ആ തെളിവ് അവരുടെ പക്കലാണെന്നത് കൊണ്ടാണ് നിവിന്‍ പോളി അത്ര ധൈര്യത്തോടെ സംസാരിച്ചതെന്നും യുവതി വ്യക്തമാക്കുന്നു.
അവരൊരു ഗ്യാങ് ആണ്. ഞാന്‍ ഒറ്റക്കാണെന്നും യുവതി പറയുന്നു. സ്റ്റേഷനില്‍ പോയി കാര്യങ്ങള‍്‍ പറഞ്ഞു. ഹണിട്രാപ് ദമ്പതികളാണെന്നും പറഞ്ഞ് സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുമെന്നും പറഞ്ഞു. മാത്രമല്ല ഗുണ്ടകളെ വിട്ട് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മനോരമന്യൂസിനോട് പറഞ്ഞു.