സിബി മലയിൽ–മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക് ചിത്രം 'ദേവദൂതൻ' റി റിലീസായി നാളെ തിയറ്ററിലെത്തും. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളിലെത്തുന്നത്. ഫോർ കെ അറ്റ്മോസ് സാങ്കേതിക വിദ്യയുള്ള തിയറ്ററുകളിലാണ് റിലീസ്.
2000ത്തിൽ പുറത്തിറങ്ങിയ ദേവദൂതന്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. വിദ്യാസാഗർ ആയിരുന്നു സംഗീതം. നേരത്തെ ഒരു കോടി രൂപ മുടക്കി സ്ഫടികം സിനിമ സംവിധായകൻ ഭദ്രൻ തിയറ്ററുകളിലെത്തിച്ചിരുന്നു. ഫോർ കെ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.