പതിവുപോലെ സ്കൂളിലെത്തി പാഠപുസ്തകം തുറന്ന ചെന്നൈയിലെ സ്വകാര്യ സ്കൂളിലെ കുട്ടികള്‍ ഇന്ന് ഞെട്ടി, തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജിനിയെ കണ്ട്. കറുത്ത ടീ–ഷര്‍ട്ടും വെള്ള പൈജാമയും ധരിച്ച് താരജാഡകളൊന്നുമില്ലാതെ തന്റെ ചെറുമകനെ സ്കൂളില്‍ ആക്കാന്‍ വന്ന 'താത്ത'യായിരുന്നു അദ്ദേഹം അപ്പോള്‍. സ്കൂളില്‍ പോകാന്‍ മടിപിടിച്ച ചെറുമകനെയാണ് രജനി സ്വയം സ്കൂളില്‍ കൊണ്ടുചെന്നാക്കിയത്. മകള്‍ സൗന്ദര്യയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും തന്റെ പ്രിയപ്പെട്ട അച്ഛന് ചെയ്യുന്ന വേഷങ്ങളെല്ലാം മികച്ചതാണെന്നും ഇതിനൊപ്പം സൗന്ദര്യ കുറിച്ചു.
'ഇന്ന് രാവിലെ എന്റെ മകന് സ്കൂളില്‍ പോവാന്‍ മടിയായിരുന്നു. എന്നാല്‍ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ താത്ത തന്നെ അവനെ സ്കൂളില്‍ കൊണ്ടുപോയി. ഓണ്സ്ക്രീനിലാണെങ്കിലും ഓഫ് സ്ക്രീനിലാണെങ്കിലും ചെയ്യുന്ന വേഷങ്ങളിലെല്ലാം മികച്ചതാണ് എന്റെ ഡാര്‍ലിങ് പപ്പ,' ചിത്രങ്ങള്‍ പങ്കുവച്ച് സൗന്ദര്യ കുറിച്ചു.