കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടി കാണിക്കുന്നത് സ്വാഭാവികമാണ്, അങ്ങനെ മടി കാണിച്ചാല്‍ എത്ര വല്ല്യ സൂപ്പര്‍ സ്റ്റാറാണെങ്കിലും മുത്തശ്ശന്‍മാര്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ?.  തമിഴകത്തിന്‍റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് അപ്പൂപ്പന്‍റെ ഡ്യൂട്ടി ചെയ്യുന്ന ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്‍റെ കൊച്ചുമകനെ ക്ലാസ് മുറിയില്‍ കൊണ്ടുവിട്ടാണ് സൂപ്പര്‍ സ്റ്റാര്‍ തിരിച്ചെത്തിയത്. 

'രജനികാന്തിന്‍റെ മകളും സംവിധായകയുമായി സൗന്ദര്യ രജനികാന്താണ് മകന്‍റെയും താരത്തിന്‍റെയും ചിത്രങ്ങള്‍ പങ്കുവെച്ചത്. അപ്പാ, എല്ലാ റോളുകളുകളിലും എപ്പോഴും നിങ്ങള്‍ തന്നെയാണ് ബെസ്റ്റ്. അതിനി ഓഫ് സ്ക്രീനിലായാലും ഓണ്‍ സ്ക്രീനിലായാലും' എന്ന അടിക്കുറിപ്പോടെയാണ് സൗന്ദര്യ ചിത്രം പങ്കിട്ടത്. 

ENGLISH SUMMARY:

Rajinikanth took his grandson to school