നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതികളെ പിടികൂടിയതിന്‍റെ ആശ്വാസം പങ്കുവയ്ക്കുമ്പോഴും പ്രതികൾക്ക് ഉയർന്ന ശിക്ഷ ലഭിക്കണമെന്നാണ് കൊല്ലപ്പെട്ട രഞ്ജിനിയുടെ നാട്ടുകാർ ആവശ്യപ്പെടുന്നത്. സിബിഐ സംഘത്തിന് മൊഴി നൽകിയവരും കേസിന്‍റെ നാൾവഴികളിലൂടെ സഞ്ചരിച്ച അഞ്ചലിലെ നാട്ടുകാരും മനോരമ ന്യൂസിനോട് സംസാരിച്ചു.
രഞ്ജിനിയുടെയും കുഞ്ഞുങ്ങളുടെയും രക്തം വീണ വീട് പ്രധാന തെളിവായി ഇപ്പോഴും ഇവിടെയുണ്ട്. രഞ്ജിനിയും അമ്മയും ഈ വീട് വാടകയ്ക്ക് എടുത്ത് കുറച്ചുനാൾ കഴിഞ്ഞപ്പോഴായിരുന്നു കൊലപാതകം. രഞ്ജിനിയുടെ അമ്മയുടെ നിലവിളികേട്ട് ആദ്യം ഇവിടേക്ക് ഓടിയെത്തിയത് പി.ടി. രാജു.
ദിവില്‍കുമാറിന്‍റെ സുഹൃത്തായ രാജേഷ് വളരെ തന്ത്രപൂര്‍വമാണ് രഞ്ജിനിയുടെ കുടുംബവുമായി അടുത്തത്. തുടര്‍ന്നായിരുന്നു ദിവില്‍കുമാറിന് വേണ്ടി കൊലപാതകം. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് നാടിന്‍റെ ആവശ്യം. കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതികളെ രണ്ടു ദിവസത്തിനുളളില്‍ അഞ്ചലില്‍ എത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചന.