തിയറ്ററില്‍ പരാജയപ്പെട്ട ഒരു സിനിമ വര്‍ഷങ്ങള്‍ക്ക് ശേഷവും ആളുകള്‍ ഓര്‍ത്തിരിക്കുന്നു. ദേവദൂതന്‍ എന്ന ആ സിനിമ റി റീലിസ് ചെയ്യുന്നു. ഇന്നിതാ ആ സിനിമക്കായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നു. 24 വർഷങ്ങൾക്ക് ശേഷമാണ് ദൈവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തെടുത്ത ചിത്രവും ഓര്‍മകളും പങ്കുവെക്കുകയാണ് സംവിധായകന്‍ സിബി മലയില്‍.
കാലം ഞങ്ങൾ മൂവരിലും വരുത്തിയ രൂപപരിണാമങ്ങൾ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ്. തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണ്. പരാതികളില്ല പരിഭവങ്ങളില്ല ,സ്നേഹം ,സ്നേഹം മാത്രം എന്നാണ് സിബി മലയില്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.
സിബി മലയിൽ–മോഹൻലാൽ ടീമിന്റെ കൾട് ക്ലാസിക് ചിത്രം 'ദേവദൂതൻ' റി റിലീസായി ഇന്നാണ് തിയറ്ററിലെത്തിയത്. റി മാസ്റ്റേർഡ്–റി എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളിലെത്തുന്നത്. ഫോർ കെ അറ്റ്മോസ് സാങ്കേതിക വിദ്യയുള്ള തിയറ്ററുകളിലാണ് റിലീസ്.
2000ത്തിൽ പുറത്തിറങ്ങിയ ദേവദൂതന്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദിഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. വിദ്യാസാഗർ ആയിരുന്നു സംഗീതം. നേരത്തെ ഒരു കോടി രൂപ മുടക്കി സ്ഫടികം സിനിമ സംവിധായകൻ ഭദ്രൻ തിയറ്ററുകളിലെത്തിച്ചിരുന്നു. ഫോർ കെ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്
പോസ്റ്റിന്‍റെ പൂര്‍ണരൂപം
എന്‍റെ വായനാ മുറിയിലെ ചുവരിൽ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വർഷത്തിന്റെ ചെറുപ്പമുണ്ട് . ദേവദൂതന്റെ ചിത്രീകരണത്തിന്‍റെ ആദ്യ നാളുകളിൽ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത് പകർത്തിയ സ്നേഹചിത്രം .(പലേരിയെ ഈ കൂട്ടത്തിൽ കാണാത്തതിൽ കുണ്ഠിതപ്പെടേണ്ട ,അവൻ 'ആർക്കോ ആരോടോ പറയാനുള്ള' വാക്കുകളെ വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടൽ മുറിയിലുണ്ട് )
കാലം ഞങ്ങൾ മൂവരിലും വരുത്തിയ രൂപപരിണാമങ്ങൾ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ് ... തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണ് ... പരാതികളില്ല പരിഭവങ്ങളില്ല ,സ്നേഹം ,സ്നേഹം മാത്രം .