rahim-and-noby

കോമഡി വേദികളിലെ സ്ഥിരം സാന്നിധ്യമാണ് നോബി മാര്‍ക്കോസ്. ഇപ്പോഴിതാ തന്നെ  മിമിക്രിയും മോണോ ആക്ടും പഠിപ്പിച്ചത് രാജ്യ സഭാ അംഗം എ.എ.റഹീമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. തങ്ങള്‍ അയല്‍വാസികളായിരുന്നെന്നും അക്കാലത്ത് സ്കൂള്‍ നാടകങ്ങളിലും മറ്റു റഹീം അഭിയിച്ചിരുന്നെന്നും നോബി പറഞ്ഞു. 

'എന്നെ ആദ്യമായി മിമിക്രിയും മോണോ ആക്ട് പഠിപ്പിച്ചത് റഹീമണ്ണനാണ്. എന്‍റെ അയല്‍വാസിയാണ്. സ്കുളില്‍ പഠിക്കുമ്പോള്‍ പുള്ളി(റഹീം) നല്ല അഭിനയമായിരുന്നു. ചെയ്ത നാടകങ്ങളെല്ലാം വൈറലായിരുന്നു'- നോബി മാര്‍ക്കോസ്.

'പലരും ഞാന്‍ എ.എ.റഹീമിന്‍റെ ഡ്യൂപ്പാണെന്ന് പറയാറുണ്ട്. ചിലരൊക്കെ കമന്‍റ് ഇടാറുണ്ട്. അദ്ദേഹത്തോടും പലരും പറഞ്ഞിട്ടുണ്ട്, ചിലരൊക്കെ ടി.വിയില്‍ നിങ്ങളെപ്പോലെയൊരാളുണ്ടെന്ന്'– അഖില്‍ കവലയൂര്‍.

ഹാസ്യനടനായി തന്‍റെ കരിയർ ആരംഭിച്ച നോബി മോഹൻലാലിനൊപ്പം പുലിമുരുകനിലും മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മധുരരാജയിലെയും അഭിനയിച്ചിരുന്നു. 2010 ൽ കോളേജ് ഡേയ്‌സ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത് . 

ENGLISH SUMMARY:

Nobby Marcos said that AA Rahim taught him mimicry and mono act