4K ദൃശ്യ നിലവാരത്തിലും ശബ്ദത്തിലുമുള്ള റീ മാസ്റ്റേർഡ് ആൻഡ് റീ എഡിറ്റഡ് പതിപ്പായാണ് ദേവദൂതൻ റിലീസ് ചെയ്തത്. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമിച്ച ചിത്രത്തിന്റെ സംവിധായകൻ സിബി മലയിലാണ്.
ശബ്ദം-ദൃശ്യ വിന്യാസത്തിലും കഥാപശ്ചാത്തലത്തിലും സംഗീതത്തിലുമൊക്കെ ഒരു കാലത്ത് പുതുമകളുമായെത്തിയ ചിത്രം. ന്യൂ ജനറേഷൻ പ്രേക്ഷകരെയും മുന്നിൽ കണ്ടാണ് ദേവദൂതന്റെ രണ്ടാം വരവ്.
രഘുനാഥ് പലേരി രചിച്ച ദേവദൂതന്റെ ഛായാഗ്രാഹകൻ സന്തോഷ് .സി. തുണ്ടിയിലാണ്. കൈതപ്രത്തിന്‍രെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകിയ ഗാനങ്ങൾ ഇന്നും ഹിറ്റാണ്.
ഓൺലൈൻ ബുക്കിംഗ് പ്ളാറ്റാഫോമുകളിൽ അടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്