mohanlal-kannapaa

TOPICS COVERED

മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യിലെ മോഹൻലാലിന്‍റെ ഫസ്റ്റ്ലുക്ക് എത്തി. കിരാതയെന്നാണ് മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. വിഷ്ണു മ‍ഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ അതിഥി വേഷത്തിലെത്തുന്നുണ്ട്. 

100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്‍റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.

ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ചിത്രം അടുത്ത വർഷം ഏപ്രിൽ 25ന് തിയറ്ററുകളിലെത്തും. കന്നഡ , തെലുങ്ക് , തമിഴ്, മലയാളം  എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

ENGLISH SUMMARY:

Vishnu Manchu’s Kannappa is all set to make for a spectacular release in April 2025. The multi-stellar starcast includes powerful cameos with actors in a unique mythological narrative directed by Mukesh Kumar Singh. And now, the makers unveiled the first look of superstar Mohanlal, who will be essaying a powerful cameo in the film.

Google News Logo Follow Us on Google News