ഫിലിംഫെയര്‍ പുരസ്കാര വേദിയിലണിഞ്ഞ പാര്‍വതിയുടെ ഔട്ട്ഫിറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പൂക്കള്‍ നിറഞ്ഞ തിളങ്ങുന്ന ഹെവി വര്‍ക്കുള്ള കറുപ്പ് ഫ്രോക്കാണ് താരത്തിന്‍റെ വേഷം. 'പ്രകൃതി സുന്ദരി'യെന്ന ആശയം ഉള്‍ക്കൊണ്ട് മരങ്ങളും പൂക്കളും പക്ഷികളുമെല്ലാം നിറച്ചാണ് ഫ്രോക്ക് ചെയ്തെടുത്തിരിക്കുന്നത്. ഡീപ് വി നെക്ക് ഫ്രോക്കിനെ ഗ്ലാമറസാക്കിയിട്ടുണ്ട്.
മിനിമല്‍ മേക്കപ്പാണ് താരം ഉപയോഗിച്ചിരിക്കുന്നത്. മുടി ചുരുട്ടി പുട്ടപ് ചെയ്തതിനൊപ്പം സില്‍വര്‍ കളറിലെ ഹാങിങ് ബട്ടര്‍ഫ്ലൈയാണ് കാതില്‍ അണിഞ്ഞിരിക്കുന്നത്. നിരവധിപ്പേരാണ് പാര്‍വതിയുടെ ലുക്കിനെ പ്രശംസിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്. നടി ശ്രുതി ഹാസന്‍ 'മനോഹരം' എന്നാണ് കമന്‍റ് ചെയ്തത്.
ഹൈദരാബാദില്‍ വച്ചായിരുന്നു പുരസ്കാരദാനം. തെലുഗു, തമിഴ്,കന്നട, മലയാളം ചലച്ചിത്രമേഖലയില്‍ നിന്നുള്ള അഭിനേതാക്കള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍ എന്നിങ്ങനെ നിരവധി പ്രമുഖരാണ് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
തെലുങ്കില്‍ നാനിയുടെ ദസറ ആറ് പുരസ്കാരങ്ങളും ആനന്ദ് ദേവരക്കൊണ്ടയുടെ ബേബി അഞ്ച് പുരസ്കാരങ്ങളും നേടി. തമിഴില്‍ നിന്ന് സിദ്ധാര്‍ഥ് മുഖ്യവേഷത്തിലെത്തിയ 'ചിത്ത' ഏഴ് പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്. പൊന്നിയിന്‍ സെല്‍വന്‍ 2 അഞ്ച് പുരസ്കാരങ്ങളും നേടി. ചിത്തയിലെ അഭിനയത്തിന് നിമിഷ സജയന് മുകച്ച നടക്കുള്ള പുരസ്കാരവുമുണ്ട്. 2018ആണ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. നന്‍പകല്‍ നേരത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരവും നല്‍കി.