ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യല്‍ മീഡിയ മുഴുവന്‍ തൂക്കാന്‍ പറ്റുമോ? പറ്റുമെന്ന് തെളിയിക്കുന്ന ഒരേ ഒരു നടന്‍ മമ്മൂട്ടി മാത്രമാണ്. മലയാള സിനിമയിലെ തന്നെ സ്‌റ്റൈല്‍ ഐക്കനാണ് താരം. ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ്. സ്റ്റൈലീഷ് ചിരിയില്‍ സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം.
അതേ സമയം വയനാടിന്റെ വേദന പങ്കുവച്ച് ഫിലിംഫെയർ പുരസ്കാര വേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സൈബറിടത്ത് വൈറല്‍. വയനാട്ടിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ എല്ലാവരുടെയും പിന്തുണ വേണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചിരുന്നു.