video-shows-girls-being-made-to-clean-toilets-principal-suspended

സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍.തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ പലക്കോട്ട് എന്ന സ്ഥലത്തെ സ്കൂളിലാണ് സംഭവം.ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലായി നൂറ്റമ്പതിലേറെ ആദിവാസി വിദ്യാർഥികൾ സ്കൂളില്‍ പഠിക്കുന്നുണ്ട്.യൂണിഫോം ധരിച്ച പെൺകുട്ടികൾ ചൂലും പിടിച്ച് ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയ ജനരോഷമുയര്‍ന്നു.അന്വേഷണം ആവശ്യപ്പെട്ട് ചില രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയും ചെയ്തു.

ശുചിമുറി വൃത്തിയാക്കൽ, പരിസരം തൂത്തുവാരൽ, വെള്ളമെടുക്കൽ തുടങ്ങിയ ജോലികൾ ചെയ്യാന്‍ പ്രാധാനാധ്യാപിക കുട്ടികളെ നിര്‍ബന്ധിക്കാറുണ്ട് എന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രധാനാധ്യാപികയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് മുഖ്യ വിദ്യാഭ്യാസ ഓഫിസർ (സിഇഒ) അന്വേഷണം പ്രഖ്യാപിക്കുകയും ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

ENGLISH SUMMARY:

Viral video shows girls being made to clean toilets in Tamil Nadu school; principal suspended