അമ്മ ശാന്തകുമാരിയുടെ പിറന്നാൾ ആഘോഷമാക്കി നടൻ മോഹൻലാൽ. കൊച്ചിയിലെ നടന്റെ വസതിയിൽ വച്ചായിരുന്നു ആഘോഷങ്ങൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിന് പിന്നാലെ പ്രിയ നടന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ച് നിരവധി ആരാധകരാണ് രംഗത്ത് എത്തുന്നത്.
അതേ സമയം ബറോസ് ആണ് മോഹന്‍ലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12ന് ചിത്രം തിയറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധനേടിയ ബറോസ് പൂര്‍ണമായും ത്രീഡിയില്‍ ആണ് ഒരുങ്ങുന്നത്.