TOPICS COVERED

ദുരഭിമാന കൊലപാതകം അക്രമമല്ലെന്ന് നടനും സംവിധാനകനുമായ രഞ്ജിത്ത്. സേലത്ത് പുതിയ ചിത്രമായ കാവുണ്ടംപാളയത്തിൻറെ പ്രചരണണപരിപാടിയിലാണ് താരത്തിൻറെ വിവാദ പരാമർശം. ജാതി അടിസ്ഥാനമാക്കിയുള്ള ദുരഭിമാന കൊല യഥാർഥത്തിൽ  മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹമാണെന്നും താരം ന്യായീകരിച്ചു.

ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങളും  കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ നിയന്ത്രണവും പ്രതിപാദിക്കുന്ന ചിത്രമാണ് കാവുണ്ടംപാളയം. 'മക്കളെ നഷ്ടമാകുമ്പോൾ രക്ഷിതാക്കൾക്ക് മാത്രമാണ് വേദന. ബൈക്ക് മോഷ്ടിക്കപ്പെട്ടാൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ പോയി നോക്കില്ലെ? രക്ഷിതാക്കൾക്ക് അവരുടെ ജീവിതം എന്നാൽ മക്കളായിരിക്കും. അവർക്ക് ദേഷ്യം വരും അത് പ്രകടിപ്പിക്കും. അത് അക്രമമല്ല മക്കളോടുള്ള സ്നേഹമാണ്' എന്നിങ്ങനെയായിരുന്നു രഞ്ജിത്തിൻറെ വാക്കുകൾ. 

അതേസമയം ര‍ഞ്ജിത്തിൻറെ പരാമർശങ്ങൾക്കെതിരെ  രൂക്ഷവിമർശനമാണ് സമൂഹമാധ്യമങ്ങളിലുയരുന്നത്. രഞ്ജിത്തിനെ അരസ്റ്റ് ചെയ്യണമെന്നാണ് പലരും എക്സിൽ കുറിച്ചത്. ആദ്യമായല്ല രഞ്ജിത്ത് ഇത്തരം വിവാദപരാമർശങ്ങൾ നടത്തുന്നത്. സ്ത്രീകളുടെ വസ്ത്ര ധാരണത്തേക്കുറിച്ചുള്ള പരാമർശവും നേരത്തെ വിവാദമായിരുന്നു. ഷോർട്സ് ധരിക്കുന്ന സ്ത്രീകൾ എല്ലാവർക്കും  മുന്നിൽ ഡാൻസ് കളിക്കുമെന്നായിരുന്നു രഞ്ജിത്തിൻറെ പരാമർശം. മലയാളിക്ക് സുപരിചിതനായ രഞ്ജിത്ത് നാട്ടുരാജാവ്, രാജമാണിക്യം, ചന്ദ്രോത്സവം, ലോകനാഥൻ ഐഎഎസ്, താന്തോന്നി തുടങ്ങി ഒട്ടേറെ  സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Ranjith Tamil actor says honour killing isn’t violence and the way of parents to show love.