കാണികള്‍ക്ക് വേറിട്ട കാഴ്ചകളിലൂടെ ആനന്ദം. വയനാടിന് സ്നേഹസാന്ത്വനം. മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് ഷോ ഇത്തവണ അരങ്ങിലെത്തുമ്പോള്‍ അണിയറശില്‍പികള്‍ ലക്ഷ്യമിടുന്നത് ഇതാണ്. ഈമാസം 20ന് അങ്കമാലി അഡ്്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി.
താരങ്ങളുടെ പങ്കാളിത്തംകൊണ്ടും വ്യത്യസ്തമായ കലാപ്രകടനംകൊണ്ടും അവാര്‍ഡ് ഷോ ഇത്തവണ അത്ഭുതങ്ങള്‍ സമ്മാനിക്കും. മുന്‍നിരതാരങ്ങളെല്ലാം കലാവിരുന്നുമായി എത്തും. താരസംഘടനയ്ക്കും മഴവില്‍ മനോരമയ്ക്കുമൊപ്പം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൂടി കൈകോര്‍ക്കുമ്പോള്‍ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് ഷോ പുതുചരിത്രമെഴുതും. സിനിമയില്‍ ഐക്യത്തിന്റെ പുതിയ അധ്യായവും.
അമ്മയുടെ നേതൃപദവി ഒഴിഞ്ഞശേഷമുള്ള ആദ്യ ഷോയാണ് ഇടവേള ബാബുവിന്. സിദ്ദിഖിനാകട്ടെ നേതൃസ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യ ഷോയും. ഷോയില്‍നിന്നുള്ള ഒരു വിഹിതം വയനാട് ദുരന്ത ബാധിതര്‍ക്കുവേണ്ടി വിനിയോഗിക്കും.
പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളെ ഒരുവേദിയില്‍ കാണാനുള്ള സുവര്‍ണാവസരമാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്. കോഹിനൂർ (₹40,000 – 2 പേർക്ക്), ഡയമണ്ട് (₹4,000), എമറാൾഡ് (₹2,000), പേൾ (₹1,000) എന്നീ വിഭാഗങ്ങളില്‍ ടിക്കറ്റ് സ്വന്തമാക്കാം. Quickerala.com വെബ്‌സൈറ്റ് വഴി ടിക്കറ്റ് ലഭിക്കും