ഇടയ്ക്കൊന്ന് സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും ആരാധകര്‍ക്ക് നസ്രിയയെ മറക്കാനാകില്ല. താരത്തിന്റെ വിശേഷങ്ങളും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ മുടി മുറിച്ച ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. നസ്രിയ ചിത്രത്തിന് നല്കുന്ന അടിക്കുറിപ്പാണ് അതിലേറെ രസം.
‘ഉമ്മ എന്നെ ചിലപ്പോള്‍ കൊല്ലും അല്ലെങ്കില്‍ നിന്നെ’ എന്നു പറഞ്ഞ് മുടി മുറിച്ച് ആളെയും പരാമര്‍ശിച്ചിട്ടാണ് നസ്രിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കയ്യില്‍ മുടിയുമായുള്ള ചിത്രങ്ങളും തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളും ഒരുമിച്ചാണ് പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ധനശേഖരൻ ആണ് നസ്രിയയുടെ പുതിയ ലുക്കിന് പിന്നില്‍.
നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ട്രാന്‍സിലെ കഥാപാത്രത്തിനെ പോലുണ്ട്, ഷോര്‍ട്ട് മുടി തന്നെയാണ് നല്ലത്, പുതിയ സിനിമയ്ക്കു വേണ്ടിയുള്ള ലുക്കാണോ എന്നിങ്ങനെ നീളുന്നു കമന്റുകള്‍. കല്യാണി പ്രിയദർശൻ, അപർണാ ബാലമുരളി, വിനയ്ഫോർട്ട് എന്നിവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.