മലയാളികളുടെ പ്രിയ ചിത്രം മണിച്ചിത്രത്താഴ് നാളെ വീണ്ടും തീയറ്ററുകളിലേക്ക്. മികച്ച ചിത്രമായത് കൊണ്ട് വീണ്ടും പ്രേക്ഷകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് നിര്‍മാതാവ് അപ്പച്ചന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ചിത്രത്തിന്‍റെ റീ–റിലീസ് യാദൃച്ഛികമായാണ് സംഭവിച്ചത്. മനുഷ്യ മനസിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പഠിക്കുന്ന ചിത്രമായതിനാലാണ് എല്ലാ ജനറേഷനുകളിലുള്ളവരും മണിച്ചിത്രത്താഴ് ഏറ്റെടുത്തതെന്നും അപ്പച്ചന്‍ ചെന്നൈയില്‍ പറഞ്ഞു.