unni-about-award-child

മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ ശ്രീപതിനെ അഭിനന്ദിച്ച് ഉണ്ണിമുകുന്ദന്‍. ‘അയ്യപ്പ സ്വാമിയുടെ അനുഗ്രഹം’ എന്ന് പറഞ്ഞാണ്  ശ്രീപതിന് അഭിനന്ദനം പറഞ്ഞ് താരം കുറിപ്പിട്ടിരിക്കുന്നത്.

വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ചിത്രം  കുട്ടികളായ കല്ല്യാണിയും സുഹൃത്ത് പിയുഷും കൂടെ ഒറ്റയ്ക്ക് നടത്തുന്ന ശബരിമല യാത്രയാണ് പറഞ്ഞത്.  കുട്ടികളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഹാസ്യരംഗങ്ങളും വൈകാരിക രംഗങ്ങളും അത്ര തന്മയത്തോടെയാണ് ഇരുവരും അവതരിപ്പിച്ചത് .