പ്രഭാസ് ചിത്രം കല്‍ക്കി 2898 എ.ഡിക്കെതിരെ വിമര്‍ശനവുമായി നടന്‍ അര്‍ഷാദ് വാര്‍സി. തനിക്ക് കല്‍ക്കി ഇഷ്ടപ്പെട്ടില്ലെന്ന് ഒരു പോഡ് കാസ്റ്റില്‍ അര്‍ഷാദ് തുറന്നടിച്ചു. അമിതാഭ് ബച്ചന്‍റെ പ്രകടനത്തെ പുകഴ്ത്തിയ അര്‍ഷാദ് പ്രഭാസിനെ കണ്ടാല്‍ ഒരു കോമാളിയെ പോലെ തോന്നിച്ചുവെന്നും പറഞ്ഞു.
'ഞാന്‍ കല്‍ക്കി കണ്ടു. എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടില്ല. അമിത് ജി ആശ്ചര്യപ്പെടുത്തി. എനിക്ക് അദ്ദേഹത്തെ മനസിലായില്ല. അദ്ദേഹത്തിനുള്ള ശക്തി നമുക്ക് കിട്ടിയാല്‍ ജീവിതം സെറ്റായി. പ്രഭാസിന്‍റെ കാര്യത്തില്‍ സങ്കടമുണ്ട്. എന്തിനാണ് അദ്ദേഹം.... അദ്ദേഹം ഒരു കോമാളിയെ പോലെ ആയിരുന്നു. എന്തിന്? എനിക്ക് ഒരു മാഡ് മാക്സ് ആയിരുന്നു വേണ്ടത്. എനിക്ക് ഒരു മെല്‍ ഗിബ്സണെ ആയിരുന്നു അവിടെ കാണേണ്ടത്. എന്നാല്‍ അവരെന്താണ് ചെയ്തുവച്ചിരിക്കുന്നത്. എനിക്ക് മനസിലാവാത്ത ഇത്തരം കാര്യങ്ങള്‍ അവര്‍ എന്തിനാണ് ചെയ്യുന്നത്,' അര്‍ഷാദ് പറഞ്ഞു.
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് കല്‍ക്കി ഒരു ഇടവേളക്ക് ശേഷം പ്രഭാസിന് ലഭിച്ച ഹിറ്റ് കൂടിയാണ്. അമിതാഭ് ബച്ചന് പുറമേ കമല്‍ ഹാസന്‍, ശോഭന, അന്ന ബെന്‍, ദുല്‍ഖര്‍ സല്‍മന്‍, വിജയ് ദേവരകൊണ്ട എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തിയത്. കല്‍ക്കിയിലെ കീര്‍ത്തി സുരേഷിന്‍റെ ഡബ്ബിങ്ങും ശ്രദ്ധ നേടിയിരുന്നു.