ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് സൗണ്ട് മിക്സിങ്, സൗണ്ട് റെക്കോർഡിങ് വിഭാഗങ്ങളെ നീക്കിയതിൽ കടുത്ത വിമർശനം. എഴുപതാമത് ചലച്ചിത്ര അവാർഡിൽ ശബ്ദ വിഭാഗത്തിൽ സൗണ്ട് ഡിസൈനിങ്ങിൽ മാത്രം പുരസ്കാരം നൽകിയതിലാണ് മേഖലയിലെ പ്രമുഖർ അതൃപ്തിയുമായി രംഗത്തെത്തുന്നത്. ഇത്തവണ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ആട്ടം സിനിമയുടെ സിങ്ക് സൗണ്ട് ചെയ്ത ജിക്കു ജോഷി വിഷയത്തിൽ സംസാരിക്കുന്നു.