blessy-reaction

Image Credit: Facebook

മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍ ബ്ലെസി. 38 വർഷമായി സിനിമ രംഗത്തുണ്ടെങ്കിലും റിപ്പോർട്ടിൽ പറയുന്നത് പോലെയുള്ള അനുഭവങ്ങൾ തനിക്കുണ്ടായിട്ടില്ലെന്ന് ബ്ലെസി പറഞ്ഞു. എന്നാല്‍ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കുന്നില്ലെന്നും വ്യക്തതയോടെ സംഘടനാതലത്തിൽ പ്രതികരിക്കേണ്ടതാണെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടിനെ കുറിച്ചുളള ചോദ്യത്തോട് കൊച്ചിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലെസിയുടെ വാക്കുകള്‍ ഇങ്ങനെ..

'ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സംബന്ധിച്ച് പഠിച്ചിട്ടില്ല. റിപ്പോർട്ടിനെ കുറിച്ച് താൻ പഠിക്കാതെ പ്രതികരിക്കുന്നത് ശരിയല്ല. ഏതെങ്കിലും ഒരു വാര്‍ത്ത കേട്ടിട്ട് മറുപടി പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. 38 വർഷമായി സിനിമ രംഗത്തുണ്ടെങ്കിലും റിപ്പോർട്ടിൽ പറയുന്നത് പോലെയുള്ള അനുഭവങ്ങൾ തനിക്കുണ്ടായിട്ടില്ല. പക്ഷേ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിഷേധിക്കുന്നില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് വ്യക്തതയോടെ സംഘടനാതലത്തിൽ പ്രതികരിക്കേണ്ടതാണ്' എന്നായിരുന്നു ബ്ലെസിയുടെ പ്രതികരണം.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുഴ്ത്തിയിട്ടില്ലെന്നും പലരുടെയും സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവരങ്ങള്‍ പുറത്തുവിടരുതെന്ന് 2020 ഫെബ്രുവരി 19ന് ജസ്റ്റിസ് ഹേമ കത്തു നല്‍കി. വിവരാവകാശ പ്രകാരം ആവശ്യം വന്നപ്പോള്‍ വിവരാവകാശ കമ്മിഷണര്‍ ഇടപെട്ടു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് 2020ല്‍ വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടു. 2024 ജൂലൈയില്‍ ഈ ഉത്തരവ് തിരുത്തിയെങ്കിലും നിയമതടസങ്ങളുണ്ടായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 
ENGLISH SUMMARY:

Director Blessy talks about Hema Committee Report