ഹോളിവുഡ് സിനിമകളെ വെല്ലുന്ന പ്രണയ ജീവിതത്തിന് ഒടുവില്‍ കട്ട്! ബെന്‍ അഫ്ലെകും ജെന്നിഫര്‍ ലോപ്പസും പിരിയുന്നു. ലോസ് ഏയ്ഞ്ചല്‍സ് സുപ്പീരിയര്‍ കോടതിയിലാണ് വിവാഹമോചനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. രണ്ട് വര്‍ഷത്തെ വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. കുറച്ച് കാലമായി ഇരുവരും പിരി‍ഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും ബെവര്‍ലി ഹില്‍സിലെ വീട് വില്‍പനയ്ക്ക് വച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 2022 ല്‍ ലാസ് വെഗസില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് തൊട്ടുപിന്നാലെ ജെന്നിഫര്‍ പേര് മിസിസ് ജെന്നിഫർ ലിൻ അഫ്ലെക് എന്ന് മാറ്റിയിരുന്നു.

പതിറ്റാണ്ടുകളായി മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന പ്രണയകഥയാണ് അഫ്ലെകിന്‍റെയും ജെന്നിഫറിന്‍റെയും. 'ഗിഗ്ലി' എന്ന കോമഡി ചിത്രത്തിന്‍റെ ഷൂട്ടിനിടയിലാണ് ഇരുവരും സുഹൃത്തുക്കളാകുന്നതും അത് പിന്നീട് പ്രണയത്തിലെത്തുന്നതും. ചിത്രത്തില്‍ ഒരേ ജോലിയില്‍ അവിചാരിതമായി എത്തപ്പെടുന്ന ക്രിമിനലുകള്‍ തുടര്‍ന്ന് സുഹൃത്തുക്കളാകുന്നതും അത് പ്രണയത്തില്‍കലാശിക്കുന്നതുമായ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചതും.

ജെന്നിഫറും മാര്‍ക്ക് ആന്തണിയും

2002 ല്‍ ഇരുവരും ആദ്യം വിവാഹിതരാകാന്‍ തീരുമാനിച്ചുവെങ്കിലും അമിതമായ മാധ്യമശ്രദ്ധ സ്വകാര്യത കളയുന്നുവെന്ന് പറഞ്ഞ് വിവാഹം ഉപേക്ഷിച്ചു. പിന്നാലെ 2004 ല്‍ ജെന്നിഫര്‍ ,ഗായകനായ മാര്‍ക് ആന്തണിയെ വിവാഹം ചെയ്തു. ഈ ബന്ധം 2014 ല്‍ ജെന്നി അവസാനിപ്പിച്ചു. ആന്തണിയുമായുള്ള ബന്ധത്തില്‍ ഇരട്ടക്കുട്ടികളുണ്ട്.

ജെന്നിഫറും ഒജാനി നോയയും

പിന്നീടും പ്രണയങ്ങള്‍ പലതും തുടര്‍ന്നു. ഒടുവില്‍ 2022 ല്‍ അഫ്ലെകുമായി വീണ്ടും പ്രണയബന്ധം പുതുക്കുകയും 'ബെന്നിഫര്‍' മാധ്യമങ്ങളില്‍ നിറയുകയുമായിരുന്നു. 1997 ല്‍ ക്യൂബക്കാരനായ ഒജാനി നോയയാണ് ജെന്നിഫര്‍ ആദ്യം വിവാഹം കഴിച്ചത്. ഒരു വര്‍ഷം കഴിഞ്ഞതോടെ ഡാന്‍സറായ ക്രിസ് ജൂഡിനെയും വിവാഹം കഴിച്ചിരുന്നു. ബെന്‍ അഫ്ലെകിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു ജെന്നിഫറുമായുള്ളത്

ജെന്നിഫറും ക്രിസ് ജൂഡും

ENGLISH SUMMARY:

Jennifer Lopez has filed for divorce from Ben Affleck