കൽപ്പനക്കും ഉർവശിക്കും പകരക്കാരിയല്ലെന്നും അവരെപ്പോലെയാകാൻ എന്നെക്കൊണ്ട് സാധിക്കില്ലെന്നും നടി ഗ്രേസ് ആന്റണി. കോമഡി ക്യാരക്ടർ കിട്ടുന്നത് അപൂർവ്വമാണ്. കിട്ടിയത് നല്ല ഭംഗിയായി ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇഷ്ടമുള്ള മേഖലയാണ് കോമഡി. അത് കൃത്യമായ സമയത്ത് കയ്യിലെത്തുകയും ചെയ്തു, ഗ്രേസ് ആന്റണി പറഞ്ഞു.
'കൽപ്പനയും ഉർവശിയുമായുള്ള താരതമ്യത്തെ പറ്റിയും ഗ്രേസ് സംസാരിച്ചു. ഞാനൊരിക്കലും അങ്ങനെ കാണുന്നില്ല. അവരുടെ റേഞ്ചിലേക്ക് വരാൻ... അതൊരു വേറെ ബെഞ്ച്മാർക്കാണ്. ഇൻസ്പെർ ചെയ്യുന്ന വ്യക്തിത്വങ്ങളാണ്. എനിക്ക് അവരെ പോലെ ആകാൻ സാധിക്കില്ല. ഞാൻ എന്നെ പോല ആകാൻ ശ്രമിക്കും. അവരുടെ പേരിൽ ഓർക്കുന്നത് സന്തോഷം തന്നെയാണ്', എന്നാണ് ഗ്രേസിന്റെ വാക്കുകൾ.