മുകേഷ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ആരോപണവുമായി നടി മിനു മുനീര്‍. 2013ല്‍ ലൈംഗിക അതിക്രമം ഉള്‍പ്പെടെ മോശംപെരുമാറ്റം നേരിട്ടെന്ന് മിനു. മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്ക് എതിരെയാണ് ആരോപണം. അഡ്ജസ്റ്റ്മെന്റുകള്‍ സഹിക്കാന്‍ കഴിയാതെ മലയാളം സിനിമയില്‍നിന്ന് അകന്നുവെന്നും ആരോപിതര്‍ക്കെതിരെ നടപടി വേണമെന്നും മിനു മുനീര്‍ ആവശ്യപ്പെട്ടു. വിഡിയോ റിപ്പോര്ട്ടുകാണാം.
ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമിൽ പോയിട്ടുവന്നപ്പോൾ ജയസൂര്യ പുറകിൽനിന്നു കെട്ടിപ്പിടിച്ചു. പിന്നീട് ചുണ്ടില്‍ ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാൻ പേടിയായിരുന്നെന്നും നടി പറഞ്ഞു.
അമ്മയില്‍ അംഗത്തത്വത്തിന് ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്ലാറ്റിൽനിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയില്ലെന്നും മിനു.
പിന്നീട് നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു. ചെന്നെയില്‍ വരുമ്പോള്‍ മുകേഷ് ഹോട്ടലിലേക്ക് വിളിക്കാറുണ്ടെന്നും മിനു മുനീര്‍ പറഞ്ഞു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടിയെന്നും മിനു ആരോപിച്ചു.