ബിജെപിയുമായി അഭിപ്രായഭിന്നത  രൂക്ഷമായതുമുതല്‍ സന്ദീപ്‍ വാര്യര്‍ സിപിഎമ്മിലേക്ക് എന്നൊരു സൂചന നിലനിന്നിരുന്നു. ആരും പുറത്തുപറയാന്‍ തയ്യാറായില്ലെങ്കിലും  അനൗദ്യോഗിക ചര്‍ച്ചകള്‍ പലതലങ്ങളിലും നടക്കുകയും ചെയ്തു. പക്ഷേ അത് അംഗീകരിച്ച് തരാന്‍ സിപിഎം നേതാക്കള്‍ ആരും തയ്യാറായതുമില്ല . സന്ദീപ് നിലപാട് പറയട്ടെ  എന്ന രീതിയിലായിരുന്നു  മുതിര്‍ന്ന നേതാക്കളുടെ പ്രതീകരണങ്ങള്‍ . തള്ളാനോ കൊള്ളാനോ ആരും തയ്യാറായില്ല . എന്നാല്‍ ഇപ്പോള്‍  സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേക്കേറിയതോടെ  ഇടതു നേതാക്കളുടെ സ്വരവും മാറി .

സന്ദീപ് വാരിയര്‍ കോണ്‍ഗ്രസിലേക്ക് പോയതില്‍ വിഷമമില്ലെന്നാണ്  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞത് . സന്ദീപ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ കടുപ്പിച്ച് പറഞ്ഞത്  മന്ത്രി എം ബി രാജേഷാണ്  വര്‍ഗീയതയുടെ കാളിയനെയാണ് കോണ്‍ഗ്രസ് എടുത്ത് കഴുത്തിലിട്ടതെന്ന‌ായിരുന്നു രാജേഷിന്‍റെ പ്രതികരണം. . ഇത്തരത്തിലൊരാളെ എടുക്കുന്നത് സി.പി.എം ചിന്തിച്ചിട്ടില്ലെന്നും എം.ബി.രാജേഷ് പറഞ്ഞു. സന്ദീപ് വാരിയറുടെ  കോണ്‍ഗ്രസ് പ്രവേശനം തിരഞ്ഞെടുപ്പില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന്  പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാര്‍ഥി പി.സരിന്‍ പറഞ്ഞു.

ENGLISH SUMMARY:

CPM State Secretary MV Govindan said that he is not worried about Sandeep varrier going to Congress