geetha-vijayan-04

മലയാള സിനിമയില്‍ മോശം അനുഭവങ്ങള്‍ ഉണ്ടായെന്ന് നടി ഗീത വിജയന്‍. അത്തരക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു, പരസ്യമായി ചീത്ത വിളിച്ചു. പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദര്‍ഭങ്ങളുണ്ടായി. എന്റെ റൂമിന്റെ കതകിന് തട്ടലും മുട്ടലും പലവട്ടം ഉണ്ടായി. അതുകൊണ്ട് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞു. മലയാള സിനിമയില്‍ സ്ത്രീകള്‍ ദുരിതങ്ങളും പീഡനങ്ങളും  അനുഭവിച്ചു. എല്ലാവരും മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങള്‍ പറയട്ടെയെന്നും ഗീത വിജയന്‍. 

 

സിദ്ദിഖ് എങ്ങനെ ‘അമ്മ’യുടെ തലപ്പത്തുവരും എന്ന് ആലോചിച്ചുവെന്ന് ഗീത വിജയന്‍. അദ്ദേഹത്തിനെതിരെ ആരോപണം ഉള്ളപ്പോള്‍ എന്തുകൊണ്ട് മല്‍സരിച്ചു? ഇതിന് എതിരെയൊക്കെ നടപടി എടുക്കാന്‍ പറ്റുന്നവര്‍ വരണമെന്നും ഗീത വിജയന്‍ പറഞ്ഞു.

ENGLISH SUMMARY:

Geetha Vijayan allege malayalm actors misbehaved