സിനിമാ കോണ്‍ക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബര്‍ മൂന്നു മുതല്‍ കൊച്ചിയില്‍ നടക്കും. അഞ്ച് ദിവസം നീളുന്ന രാജ്യാന്തര കോണ്‍ക്ലേവില്‍ മുന്നൂറ്റി അന്‍പതോളം പ്രതിനിധികള്‍ പങ്കെടുക്കും. സംവിധായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നരുടെ തൊഴിൽപരമായ അവകാശങ്ങൾ കൂടി സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് കോണ്‍ക്ലേവ് നടത്തുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കവും നയത്തിന്റെ കരടില്‍ ഉള്‍പ്പെടുത്തുമെന്ന് കരട് തയാറാക്കുന്ന സംവിധായകന്‍ ഷാജി എന്‍.കരുണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സ്ത്രീ സുരക്ഷ, വേതന തുല്യത ഉള്‍പ്പെടെയുള്ളവയും ചര്‍ച്ചയാകും.