maniyan-pillai-raju-minu-muneer

നടൻ മണിയൻപിള്ള രാജുവിനെതിരെ നടി മിനു മുനീറിന്റെ ആരോപണം. ആദ്യത്തെ സംഭവത്തിന് ശേഷവും മണിയൻപിള്ള രാജു ശല്യപ്പെടുത്തിയെന്നും ആരുടെ ഭാ​ഗത്ത് നിന്നും പ്രതികാരമുണ്ടായിട്ടില്ലെന്നും മിനു മുനീർ കൗണ്ടർ പോയിന്റിൽ പറഞ്ഞു. ഡാ തടിയാ ലൊക്കേഷനിൽ വെച്ച് മണിയൻപിള്ള രാജുവിനെയും ഇടവേള ബാബുവിനെയും കണ്ടു. ഇടവേള ബാബുവിന് ചോദിക്കുന്നത് നിർത്തി. എന്നാൽ മണിയൻ പിള്ള വീണ്ടും പിന്നെയും പിന്നെയും ശല്യം തുടർന്നെന്നും മിനു. 

ഒരു മാസം അടുപ്പിച്ച് വീടിന് പുറത്താണ്.. എനിക്ക് എൻറെതായ ആവശ്യമില്ലെ. അത് നിങ്ങളെ പോലുള്ളവരല്ലെ നടത്തി തരേണ്ടത് എന്നൊക്കെയാണ് മണിയൻപിള്ള രാജു ചോദിച്ചതെന്ന് മിനു പറഞ്ഞു. ഈ സന്ദർഭത്തിൽ മണിയൻപിള്ള രാജുവിനോട് തിരിച്ച് പ്രതികരിച്ചതായും മിനു പറഞ്ഞു. 

'ഞാനൊരു കാര്യം പറയാം, സെക്സ് എന്നത് ഹൃദയത്തിന് വരേണ്ടതാണ്. പെട്ടന്നൊരാളെ കണ്ടിട്ട്, നിങ്ങൾ വലിയ ആളായത് കൊണ്ടോ, കാര്യക്ടർ തരാമെന്ന് പറഞ്ഞാലോ ആകില്ല. നിങ്ങളെപോലുള്ളവർ ശരീരത്തിൽ തൊടുമ്പോൾ മുതല ശരീരത്തില് തൊടുന്നത് പോലെയാണ്' എന്നിങ്ങനെയായിരുന്നു മിനുവിന്റെ വാക്കുകൾ. 

ENGLISH SUMMARY:

Minu Muneer alligation against Maniyanpilla Raju on Counter Point